How to become a registered nurse in Ireland
അനവധി വിദ്യാർത്ഥികൾ ഇപ്പോൾ നഴ്സിംഗ് കഴിഞ്ഞു വിദേശ രാജ്യങ്ങളിൽ ജോലിക്കായി ശ്രമിക്കുന്നുണ്ട്. അവർക്കു തിരഞ്ഞെടുക്കാവുന്ന ഒരു രാജ്യമാണ് അയർലണ്ട്. അയർലണ്ടിൽ നഴ്‌സുമാർക്കും മെഡിക്കൽ ഫീൽഡിൽ ജോലി ചെയ്യുന്നവർക്കും നിരവധി അവസരങ്ങളാണ് ഉള്ളത്. രജിസ്‌ട്രേഡ് നേഴ്സ് ആയാൽ ഹോസ്പിറ്റലുകളിലും നഴ്സിംഗ് ഹോമുകളിലും ജോലി നേടാം.
ഏതൊരു രാജ്യത്തും നേഴ്സ് ആയി ജോലി ചെയ്യണമെങ്കിൽ അവിടുത്തെ നഴ്സിംഗ് കൗൺസിലിന്റെ കീഴിൽ രജിസ്റ്റർ ചെയ്യണം. അയർലണ്ടിൽ ആണെങ്കിൽ NMBI (Nursing and Midwifery Board of Ireland) ന്റെ രജിസ്‌ട്രേഷൻ എടുക്കണം.
കഴിഞ്ഞ വർഷം വരെ, അഞ്ചു വർഷത്തിൽ എപ്പോഴെങ്കിലും ഒരു വർഷമെങ്കിലും വർക് എക്സ്പീരിയൻസ് ഉള്ളവർക്ക് മാത്രമേ രജിസ്‌ട്രേഷൻ ചെയ്യാൻ പറ്റുമായിരുന്നുള്ളു. എന്നാൽ 2021 മാർച്ച് മുതൽ രജിസ്‌ട്രേഷൻ നിയമത്തിൽ ഇളവുകൾ നൽകിയിട്ടുണ്ട്. അത് പ്രകാരം ഇനി മുതൽ ഇന്ത്യൻ നഴ്സുമാർക്ക് NMBI രജിസ്‌ട്രേഷൻ പ്രോസസ്സ് സ്റ്റാർട്ട് ചെയ്യാൻ എക്സ്പീരിയൻസ് ആവശ്യമില്ല.
നഴ്സിംഗ് പഠിച്ചിറങ്ങി IELTS / OET സ്കോർ ചെയത ആളാണെങ്കിൽ NMBI രജിസ്റ്റർ ചെയ്യാം. എക്സ്പീരിയൻസ് ഗ്യാപ് ഉള്ളവർക്കും ഇത് പ്രയോജനപ്രദമാണ്.
IELTS ആണെങ്കിൽ ഒരു മൊഡ്യുളിനു 6.5 ഉം മറ്റു മൂന്നു മൊഡ്യുളിനും 7 ഉം സ്കോർ നേടണം. OET ആണെങ്കിൽ ഒരു മൊഡ്യുളിനു C+ ഉം മറ്റു മൂന്നു മൊഡ്യുളിനു B യും സ്കോർ നേടണം. NMBI Registration ആവശ്യമായ സ്കോർ നേടിയാൽ ആപ്ലിക്കേഷൻ പ്രോസസ്സ് സ്റ്റാർട്ട് ചെയ്യാം.
മാത്രമല്ല പുതിയ നിയമപ്രകാരം രജിസ്‌ട്രേഷൻ ഇനി മുതൽ ഓൺലൈൻ ആണ്. അതുകൊണ്ട് തന്നെ പഴയപോലെ കാലതാമസം എടുക്കില്ല.
NMBI രജിസ്‌ട്രേഷൻ വിവിധ ഘട്ടങ്ങളായി നടക്കുന്ന ഒരു പ്രോസസ്സ് ആണ്. ഇംഗ്ലീഷ് ഭാഷ ടെസ്റ്റ് മുതൽ നിങ്ങളുടെ ക്ലിനിക്കൽ സ്‌കിൽസ് വരെ പരിശോധിക്കും.
20 വർഷത്തിലധികമായി അയർലണ്ട് നഴ്സിംഗ് റിക്രൂട്ട്മെന്റ് മേഖലയിൽ പ്രവർത്തിക്കുന്ന Oliver Placement, NMBI Registration, Placement സേവങ്ങളും നൽകുന്നു.
കൂടുതൽ വിവരങ്ങൾ അറിയുവാൻ ഞങ്ങളുടെ Consultant മായി സംസാരിക്കാം. വിളിക്കുക അല്ലെങ്കിൽ ഞങ്ങളുടെ ഓഫീസിൽ സന്ദർശിക്കുക.
0481 2537478, 9946227000
Contact us for NMBI Registration Service in Kerala